ഖാജാമലൈയിലെ ചോദ്യങ്ങൾ

നി​ര​ന്ത​ര അ​സ​മ​ത്വ​ത്തി​നും അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ൾ​ക്കും ഭ​ര​ണ​കൂ​ട ക്രൂ​ര​ത​ക​ൾ​ക്കു​മെ​തി​രെ ബ്രി​ട്ടീ​ഷു​കാ​ർ​ക്കെ​തി​രെ ഹി​ന്ദു​ക്ക​ളും മു​സ്‌​ലിം​ക​ളും ഐ​ക്യ​ത്തോ​ടെ ന​ട​ത്തി​യ പോ​രാ​ട്ട​മാ​ണ് 1921. എ​ന്നാ​ൽ, ഈ ​സ്വാ​ത​ന്ത്ര്യ സ​മ​രം പ​ണ്ട് ബ്രി​ട്ടീ​ഷു​കാ​ർ വി​ളി​ച്ച​തു​പോ​ലെ മ​ല​ബാ​ർ ല​ഹ​ള, മ​ല​ബാ​ർ ക​ലാ​പം എ​ന്നീ പേ​രു​ക​ൾ ന​ൽ​കി ച​രി​ത്ര​കാ​ര​ന്മാ​ർ അ​വ​ര​റി​യാ​തെ​യെ​ങ്കി​ലും ഇ​ന്നും ഉ​പ​യോ​ഗി​ക്കു​ന്നു. കു​റ​ച്ചു കാ​ല​മാ​ണെ​ങ്കി​ലും ‘സ്വ​രാ​ജ്’ പ്ര​ഖ്യാ​പി​ച്ച് സ്വ​ന്ത​മാ​യി സൈ​ന്യം, ആ​യു​ധ നി​ർ​മാ​ണം, ഗ​റി​ല്ല യു​ദ്ധ​മു​റ​ക​ൾ, ചാ​ര​ന്മാ​രു​ടെ സ​ഹാ​യ​ത്താ​ൽ ബ്രി​ട്ടീ​ഷു​കാ​ർ​ക്കെ​തി​രെ പൊ​രു​ത​ൽ, പ​ട്ടാ​ള​ക്കോ​ട​തി, ക​റ​ൻ​സി​യും പാ​സ്പോ​ർ​ട്ടു​മ​ട​ക്കം ഏ​റ​നാ​ട്ടി​ൽ ഭ​ര​ണം സ്ഥാ​പി​ച്ച​ത് ക​ലാ​പ​മോ സ​മ​ര​മോ ആ​യി​ട്ട​ല്ല നാം ​രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​ത്[1].

വാഗൺ കൂട്ടക്കൊല

വെ​ള്ള​ക്കാ​ർ ന​ട​പ്പാ​ക്കി​യ നി​ഷ്ഠു​ര​മാ​യ കൂ​ട്ട​ക്കൊ​ല​ക​ളി​ൽ ഒ​ന്നാ​ണ് 1921 ന​വം​ബ​ർ 19ന് ​തി​രൂ​രി​ൽ ന​ട​ന്ന വാ​ഗ​ൺ കൂ​ട്ട​ക്കൊ​ല (Wagon Massacre). 1921ലെ ​മ​ല​ബാ​ർ വി​പ്ല​വ​ത്തി​ന് മൂ​ന്നു​മാ​സം തി​ക​യു​മ്പോ​ഴാ​ണ് ‘വാ​ഗ​ൺ ട്രാ​ജ​ഡി’ (വാ​ഗ​ൺ ദു​ര​ന്തം) എ​ന്ന പേ​രി​ൽ അ​ധി​നി​വേ​ശ​ക്കാ​ർ നി​സ്സാ​ര​വ​ത്ക​രി​ച്ച കൂ​ട്ട​ക്കൊ​ല ന​ട​ന്ന​ത്. ജ​ന​മു​ന്നേ​റ്റ​ത്തി​ൽ പി​ടി​യി​ലാ​യ​വ​രെ പാ​ർ​പ്പി​ക്കാ​ൻ തി​രൂ​ർ സ​ബ് ജ​യി​ലി​ലും മ​ല​ബാ​റി​ലെ മ​റ്റു ജ​യി​ലു​ക​ളി​ലും സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ 100 അം​ഗ​ങ്ങ​ളെ വീ​തം സം​ഘ​ങ്ങ​ളാ​യി ബെ​ല്ലാ​രി​യി​ലേ​ക്ക് ട്രെ​യി​നി​ൽ അ​യ​ക്കാ​ൻ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചു. മ​ദ്രാ​സ്-​ദ​ക്ഷി​ണ മ​റാ​ത്ത റെ​യി​ൽ​വേ​യു​ടെ എ​ൽ.​വി 1711 എ​ന്ന ച​ര​ക്കു​വാ​ഗ​ണാ​ണ് ത​ട​വു​കാ​രെ കൊ​ണ്ടു​പോ​കാ​ൻ ന​വം​ബ​ർ 19ന് ​ഉ​പ​യോ​ഗി​ച്ച​ത്. കോ​ഴി​ക്കോ​ട്ടു​നി​ന്ന് കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് പോ​കു​ന്ന 77ാം ന​മ്പ​ർ ട്രെ​യി​ൻ ന​വം​ബ​ർ 19ന് ​സ​ന്ധ്യ​ക്ക് 7.15ന് ​തി​രൂ​രി​ൽ എ​ത്തി. 97 പേ​ർ മു​സ്‌​ലിം​ക​ളും മൂ​ന്നു​പേ​ർ ഹി​ന്ദു​ക്ക​ളു​മാ​യി 100 പേ​രെ ഒ​രു വാ​ഗ​ണി​ൽ കു​ത്തി​നി​റ​ച്ച് ട്രെ​യി​നി​ൽ ഘ​ടി​പ്പി​ച്ചു.

മൂ​ന്ന് അ​റ​ക​ളു​ള്ള വാ​ഗ​ണി​ന്റെ ബോ​ഡി​യു​ടെ ഇ​രു​വ​ശ​വും മ​ര​പ്പ​ല​ക​ക​ളും മു​ക​ൾ​വ​ശം ഇ​രു​മ്പു​മാ​യി​രു​ന്നു. ച​ര​ക്കു​ക​ൾ ക​യ​റ്റു​ന്ന​തി​നാ​ൽ വാ​ഗ​ണി​ന് വാ​യു സ​ഞ്ചാ​ര​മി​ല്ലാ​ത്ത ഷ​ട്ട​റാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്. രാ​ത്രി 12.30ന് ​പോ​ത്ത​ന്നൂ​രി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ്​ ട്രെ​യി​നി​ലെ പൊ​ലീ​സു​കാ​ർ വാ​ഗ​ണി​ലു​ള്ള​വ​രു​ടെ മ​ര​ണം അ​റി​യു​ന്ന​ത്. 56 പേ​രു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച്, മൃ​ത​ദേ​ഹ​ങ്ങ​ൾ അ​തേ വാ​ഗ​ണി​ൽ തി​രൂ​രി​ലേ​ക്ക് തി​രി​ച്ച​യ​ച്ചു. തി​രൂ​രി​ൽ തി​രി​ച്ചെ​ത്തി​ച്ച മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ 52 എ​ണ്ണം നാ​ട്ടു​കാ​ർ ഏ​റ്റു​വാ​ങ്ങു​ക​യും, 44 മൃ​ത​ദേ​ഹ​ങ്ങ​ൾ കോ​ര​ങ്ങോ​ത്ത് പ​ള്ളി​യി​ലും നാ​ലെ​ണ്ണം ജു​മു​അ​ത്ത് പ​ള്ളി​യി​ലും അ​ട​ക്കം ചെ​യ്‌​തു. ഹി​ന്ദു​ക്ക​ളു​ടെ മൃ​ത​ദേ​ഹം മൂ​ത്തൂ​ർ കു​ന്നി​ലും അ​ട​ക്കം ചെ​യ്തു. മ​ര​ണ​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട 44 പേ​രു​മാ​യി ട്രെ​യി​ൻ പോ​ത്ത​ന്നൂ​രി​ൽ നി​ന്ന് കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് പോ​യി. കോ​യ​മ്പ​ത്തൂ​ർ എ​ത്തി​യ​പ്പോ​ഴേ​ക്കും ഇ​തി​ൽ ആ​റു​പേ​ർ മ​രി​ച്ചു. 13 പേ​രെ കോ​യ​മ്പ​ത്തൂ​ർ സി​വി​ൽ ഹോ​സ്പി​റ്റ​ലി​ലും 25 പേ​രെ സെ​ൻ​ട്ര​ൽ ജ​യി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കും കൊ​ണ്ടു​പോ​യി. സി​വി​ൽ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കാ​ൻ ഉ​ദ്ദേ​ശി​ച്ച 13 പേ​രി​ൽ ര​ണ്ടു​പേ​ർ അ​ന്നും നാ​ലു​പേ​ർ അ​ടു​ത്ത ദി​വ​സ​വും മ​രി​ച്ചു. ന​വം​ബ​ർ 26ന് ​ര​ണ്ടു​പേ​ർ​കൂ​ടി മ​രി​ച്ചു. മൊ​ത്തം 70 പേ​ർ ര​ക്ത​സാ​ക്ഷി​ക​ളാ​യ ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യി​ൽ റെ​യി​ൽ​വേ​യും പൊ​ലീ​സും കു​റ്റ​ക്കാ​രാ​യി​രു​ന്നി​ല്ല. പ്ര​ഹ​സ​ന​മാ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ ചി​ല​ർ​ക്കെ​തി​രെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും കോ​ട​തി അ​വ​രെ വെ​റു​തെ​വി​ട്ടു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് 300 രൂ​പ വീ​തം ന​ൽ​കി[2].

ഖാ​ജാ​മ​ലൈ​യും മാ​പ്പി​ള മു​സ്‌​ലിം​ക​ളും

കാ​വേ​രി ന​ദീ​തീ​ര​മാ​യ ത​മി​ഴ്‌​നാ​ട്ടി​ലെ തി​രു​ച്ചി​റ​പ്പ​ള്ളി​യി​ൽ എ​ട്ടാം നൂ​റ്റാ​ണ്ട് മു​ത​ൽ മു​സ്‌​ലിം​ക​ൾ താ​മ​സി​ച്ചു വ​രു​ന്നു. ചേ​ര-​ചോ​ള-​പാ​ണ്ഡ്യ രാ​ജാ​ക്ക​ന്മാ​ർ ഇ​സ്‌​ലാം വി​ശ്വാ​സി​ക​ൾ​ക്ക് ആ​രാ​ധ​ന ന​ട​ത്താ​ൻ സ്ഥ​ലം വി​ട്ടു​ന​ൽ​കു​ക വ​ഴി, എ.​ഡി 734ൽ ​ഇ​ന്ന​ത്തെ തി​രു​ച്ചി​റ​പ്പ​ള്ളി ഫോ​ർ​ട്ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ന​ടു​ത്ത് പ​ള്ളി നി​ർ​മി​ച്ച​തും ച​രി​ത്ര​ത്തി​ൽ പ്ര​സി​ദ്ധ​മാ​ണ്[3]. തി​രു​ച്ചി​യി​ൽ​നി​ന്നും എ​ട്ട് കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലു​ള്ള കു​ന്നി​ൻ പ്ര​ദേ​ശ​മാ​ണ് ഖാ​ജാ​മ​ലൈ. സൂ​ഫി​യാ​യ ഖാ​ജാ സ​യ്യി​ദ് അ​ഹ്​​മ​ദു​ല്ല ഷാ ​ഹു​സൈ​നി നൂ​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ് ജ​ന​വാ​സ​മി​ല്ലാ​ത്ത ഈ ​പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ക​യും പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തെ അ​ട​ക്കം ചെ​യ്യു​ക വ​ഴി ഇ​വി​ടെ ദ​ർ​ഗ ഉ​യ​രു​ക​യു​മാ​യി​രു​ന്നു.[4] അ​താ​ണ്​ ഖാ​ജാ​മ​ലൈ എ​ന്ന പേ​രി​ന്‍റെ ​പൊ​രു​ൾ. ബൗ​ദ്ധി​ക സു​ഖ​ലോ​ലു​പ​ത ഒ​ഴി​വാ​ക്കി, ഫ​ഖീ​റു​മാ​രാ​യി ദൈ​വ​മാ​ർ​ഗ​ത്തി​ൽ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​തി​നാ​ൽ ഈ ​പ്ര​ദേ​ശ​ത്തെ ‘ഫ​ഖീ​റി​ന്റെ തോ​പ്പ്’ എ​ന്നും ബ്രി​ട്ടീ​ഷു​കാ​ർ നാ​മ​ക​ര​ണം ചെ​യ്‌​തു. പി​ൽ​ക്കാ​ല​ത്ത് ഖാ​ജാ​മ​ലൈ​യു​ടെ താ​ഴ്ഭാ​ഗ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കാ​ൻ ആ​രം​ഭി​ച്ചു. ശേ​ഷം, മ​സ്‌​ജി​ദ്‌ ഹു​സൈ​നി​യും മ​റ്റു സ്ഥാ​പ​ന​ങ്ങ​ളും ഉ​യ​ർ​ന്നു. ഇ​ന്ന് തി​രു​ച്ചി​റ​പ്പ​ള്ളി കോ​ർ​പ​റേ​ഷ​നി​ലെ നാ​ൽ​പ​ത്തി ര​ണ്ടാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട സ്ഥ​ല​മാ​ണി​ത്.

ഖാ​ജാ​മ​ല​യി​ലെ​ത്തു​ന്ന ഓ​രോ മ​ല​യാ​ളി​ക്കും അ​വി​ടെ മ​സ്‌​ജി​ദ്‌ ഹു​സൈ​നി​യോ​ട് ചേ​ർ​ന്ന വി​ശാ​ല​മാ​യ ഖ​ബ​ർ​സ്ഥാ​നി​ലെ നീ​ല നി​റ​ത്തി​ലു​ള്ള ബോ​ർ​ഡി​ൽ ഇ​ങ്ങ​നെ വാ​യി​ക്കാം: ‘1921 ന​വം​ബ​ർ മാ​സ​ത്തി​ൽ ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്യ്ര​ത്തി​നു​വേ​ണ്ടി പോ​രാ​ടി​യ കേ​ര​ള മ​ല​ബാ​ർ പ്ര​ദേ​ശ​ത്തെ 122 മാ​പ്പി​ള മു​സ്‌​ലിം​ക​ളെ വാ​ഗ​ണി​ൽ അ​ട​ച്ച് തി​രു​ച്ചി​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന വ​ഴി​യി​ൽ മ​ര​ണ​പ്പെ​ട്ടു (WAGON TRAGEDY). ജീ​വ​ത്യാ​ഗം ചെ​യ്‌​ത ഈ ​പോ​രാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​സ്‌​ലാ​മി​ക വി​ശ്വാ​സി​ക​ൾ ന​ല്ല​രീ​തി​യി​ൽ ഇ​വി​ടെ അ​ട​ക്കം ചെ​യ്തി​രി​ക്കു​ന്നു’ എ​ന്നാ​ണ്​ അ​തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​ച​രി​ത്ര​വി​ഷ​യ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കോ മ​ഹ​ല്ല് ക​മ്മി​റ്റി​ക്കോ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ക​ഴി​യു​ന്നി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ര്യ​മാ​യ എ​ഴു​ത്തു​ക​ളോ ഗ​വേ​ഷ​ണ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളോ കാ​ണു​ന്നി​ല്ലെ​ന്ന​തും ഇ​ത്​ സ​ത്യ​മോ മി​ഥ്യ​യോ എ​ന്ന സം​ശ​യ​മു​യ​ർ​ത്തു​ന്നു.

ഖാ​ജാ​മ​ല​യി​ൽ അ​ട​ക്കം ചെ​യ്‌​ത മൃ​ത​ദേ​ഹ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് അ​നു​മാ​ന​ങ്ങ​ളാ​ണു​ള്ള​ത്. ഒ​ന്ന്, പ​ള്ളി ബോ​ർ​ഡി​ൽ പ​റ​യു​ന്ന​തു​പോ​ലെ തി​രു​ച്ചി​യി​ൽ ട്രെ​യി​നി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​വ​രു​ടെ മൃ​ത​ശ​രീ​ര​ങ്ങ​ൾ പ​ള്ളി ശ്മ​ശാ​ന​ത്തി​ൽ അ​ട​ക്കം ചെ​യ്‌​തു. ര​ണ്ട്, മ​ല​ബാ​റി​ൽ​നി​ന്ന്​ 160 മു​സ്‌​ലിം​ക​ളെ തി​രു​ച്ചി​യി​ൽ കൊ​ണ്ടു​വ​ന്ന്​ അ​വി​ടെ തൂ​ക്കി​ലേ​റ്റി​യ​ശേ​ഷം ‘അ​ൻ​ജു​മ​ൻ ഹി​മാ​യ​ത്തെ ഇ​സ്‌​ലാം’ സം​ഘ​ത്തി​ന്റെ സ​ഹാ​യ​ത്താ​ൽ ഖാ​ജാ​മ​ലൈ​യി​ൽ അ​ട​ക്കം ചെ​യ്‌​തു. ഈ ​കാ​ര്യം ജ​മാ​ൽ മു​ഹ​മ്മ​ദ് കോ​ള​ജി​ലെ ച​രി​ത്ര​വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​ക്ബ​ർ ഹു​സൈ​ൻ ത​ന്റെ ഗ​വേ​ഷ​ണ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്നു[5]. ഹ​​സ്ര​ത്ത്​ സ​യ്യി​ദ് മു​ർ​ത്ത​ജ പ്ര​സി​ഡ​ന്റാ​യി, ഖാ​ൻ ബ​ഹ​ദൂ​ർ ഖ​ലീ​ഫു​ല്ല, മു​ഹ​മ്മ​ദ് യൂ​സു​ഫ്, പാ​ല​ക്ക​രൈ ഖാ​ജാ മൊ​യ്‌​തീ​ൻ, മു​ഹ​മ്മ​ദ് ഇ​ബ്‌​റാ​ഹീം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ‘അ​ൻ​ജു​മ​ൻ ഹി​മാ​യ​ത്തെ ഇ​സ്‌​ലാം’ രൂ​പ​വ​ത്ക​രി​ച്ച​തു​ത​ന്നെ മാ​പ്പി​ള​മാ​രെ അ​ട​ക്കം ചെ​യ്യാ​നാ​ണെ​ന്ന് രേ​ഖ​ക​ൾ പ​റ​യു​ന്നു. അ​വ​ർ മൃ​ത​ശ​രീ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി ആ​ൾ​താ​മ​സം കു​റ​വാ​യ ഖാ​ജാ​മ​ലൈ​യു​ടെ ഭാ​ഗ​ത്ത് അ​ട​ക്കം ചെ​യ്‌​തു[6]. പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​ശേ​ഷം അ​വി​ടെ ഹു​സൈ​നി മ​സ്‌​ജി​ദ്‌ ഉ​യ​ർ​ന്നു. മാ​പ്പി​ള​മാ​രെ അ​ട​ക്കം ചെ​യ്‌​ത ഇ​ട​ത്തോ​ട് ചേ​ർ​ന്ന ഭൂ​മി​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ളെ മ​റ​വു​ചെ​യ്യാ​നും തു​ട​ങ്ങി. പി​ൽ​ക്കാ​ല​ത്ത് ‘അ​ൻ​ജു​മ​ൻ ഹി​മാ​യ​ത്തെ ഇ​സ്‌​ലാം’ സം​ഘം സാ​മൂ​ഹി​ക-​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ വി​വി​ധ സം​ഭാ​വ​ന​ക​ൾ ന​ൽ​കി മു​ന്നോ​ട്ടു​പോ​യി.

മ​ല​ബാ​ർ സ​മ​ര​കാ​ല​ത്ത് കേ​ര​ള​ത്തി​ൽ​നി​ന്ന് രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും അ​ന്ത​മാ​ൻ പോ​ലു​ള്ള ബ്രി​ട്ടീ​ഷ് കോ​ള​നി​ക​ളി​ലേ​ക്കും മാ​പ്പി​ള​മാ​രെ കൊ​ണ്ടു​പോ​യി​ട്ടു​ണ്ട്. അ​ത്ത​ര​ത്തി​ൽ തി​രു​ച്ചി​റ​പ്പ​ള്ളി​യി​ലേ​ക്ക് ആ​ളു​ക​ളെ കൊ​ണ്ടു​വ​രാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. തെ​ന്നി​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രെ ക​ലാ​പം സൃ​ഷ്ടി​ക്ക​ൽ, ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ പ്ര​വ​ർ​ത്തി​ക്ക​ൽ തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ളു​പ​യോ​ഗി​ച്ച് തി​രു​ച്ചി​യി​ൽ ത​ട​വി​ൽ പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. അ​വ​രു​ടെ പേ​രും ശി​ക്ഷ കാ​ലാ​വ​ധി​യും എ​ഴു​തി​യ രേ​ഖ​ക​ൾ ഇ​ന്നും ചെ​ന്നൈ​യി​ൽ ല​ഭ്യ​മാ​ണ്. എ​ന്നാ​ൽ, നൂ​റി​ല​ധി​കം പേ​രെ തൂ​ക്കി​ലേ​റ്റി​യ​തി​നോ ട്രെ​യി​നി​ൽ കി​ട​ന്ന് മ​രി​ച്ച​തി​നോ ഔ​ദ്യോ​ഗി​ക​മാ​യി രേ​ഖ​ക​ളൊ​ന്നു​മി​ല്ലെ​ന്നും അ​ത്ത​രം വാ​ദ​ങ്ങ​ളെ​ല്ലാം തെ​റ്റാ​ണെ​ന്നു​മാ​ണ് ച​രി​ത്ര​ഗ​വേ​ഷ​ക​ൻ ഡോ. ​ജെ. രാ​ജ മു​ഹ​മ്മ​ദി​ന്റെ വാ​ദം. ഹു​സൈ​നി പ​ള്ളി​യു​ടെ ഖ​ബ​ർ​സ്ഥാ​നി​ൽ ഈ ​പ​റ​യ​പ്പെ​ടു​ന്ന സ്ഥ​ല​ത്ത് നൂ​റി​ൽ കൂ​ടു​ത​ൽ മൃ​ത​ശ​രീ​രം അ​ട​ക്കാ​നു​ള്ള ഇ​ട​മി​ല്ലെ​ന്ന​തും ത​മി​ഴ്‌​നാ​ട് മ്യൂ​സി​യം വ​കു​പ്പി​ൽ​നി​ന്ന് അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​റാ​യി റി​ട്ട​യ​ർ ചെ​യ്ത അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കേ​ര​ള​ത്തി​ൽ മു​സ്‌​ലിം​ക​ളു​ടെ ച​രി​ത്രം വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തി​നാ​ൽ, തി​രു​ച്ചി​യി​ൽ വാ​ഗ​ൺ കൂ​ട്ട​ക്കൊ​ല​യു​മാ​യി ബ​ന്ധ​മു​ള്ള ഒ​ന്നും ത​ന്നെ​യി​ല്ലെ​ന്ന് ഡോ. ​രാ​ജ ത​റ​പ്പി​ച്ച് പ​റ​യു​ന്നു. തി​രു​ച്ചി ജ​യി​ലി​ൽ​നി​ന്ന് വി​ര​ലി​ലെ​ണ്ണാ​വു​ന്ന മാ​പ്പി​ള​മാ​ർ സ്വാ​ഭാ​വി​ക മ​ര​ണം സം​ഭ​വി​ച്ച് ഖാ​ജാ​മ​ല​യി​ൽ അ​ട​ക്കി​യ​തി​ന്റെ സാ​ധ്യ​ത​യും അ​ദ്ദേ​ഹം ത​ള്ളി​ക്ക​ള​യു​ന്നി​ല്ല.

വി​ഭി​ന്നാ​ഭി​പ്രാ​യ​ങ്ങ​ൾ ത​മി​ഴ്‌​നാ​ട്ടി​ലെ ച​രി​ത്ര​കാ​ര​ന്മാ​ർ പ​റ​യു​മ്പോ​ഴും ഇ​തേ​ക്കു​റി​ച്ച് കേ​ര​ള​ത്തി​ലെ ഗ​വേ​ഷ​ക​ർ കൂ​ടു​ത​ൽ പ​ഠ​ന​ങ്ങ​ൾ​ക്ക് മു​തി​രേ​ണ്ട​തു​ണ്ട്. ഭാ​വി​യി​ൽ ത​ങ്ങ​ൾ​ക്കു​നേ​രെ ചോ​ദ്യ​ങ്ങ​ളും നി​യ​മ​ന​ട​പ​ടി​ക​ളും ജ​ന​രോ​ഷ​വും ഉ​ണ്ടാ​കു​മോ എ​ന്ന ഭ​യ​ത്താ​ൽ വെ​ള്ള​ക്കാ​ർ അ​ൻ​ജു​മ​നെ സ​മീ​പി​ച്ച്, ര​ഹ​സ്യ​മാ​യി ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്ത് മൃ​ത​ശ​രീ​ര​ങ്ങ​ൾ അ​ട​ക്കം ചെ​യ്യാ​നും സാ​ധ്യ​ത​യു​ണ്ട്. അ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്ന​ത്തെ സ​ർ​ക്കാ​ർ രേ​ഖ​ക​ളി​ൽ മാ​പ്പി​ള​മാ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ല​ഭ്യ​മാ​വ​ണം എ​ന്നി​ല്ല. ഭൂ​രി​പ​ക്ഷം ത​മി​ഴ് ച​രി​ത്ര​കാ​ര​ന്മാ​ർ വാ​ഗ​ൺ ര​ക്ത​സാ​ക്ഷി​ക​ളു​ടെ ഖ​ബ​റ​ട​ക്കം തി​രു​ച്ചി​യി​ൽ ന​ട​ന്നി​ല്ലെ​ന്ന് പ​റ​യു​മ്പോ​ഴും ‘അ​ൻ​ജു​മ​ൻ ഹി​മാ​യ​ത്തെ ഇ​സ്‌​ലാം’ സം​ഘം തി​രു​ച്ചി​യി​ൽ രൂ​പ​വ​ത്ക​രി​ച്ച​തു​ത​ന്നെ മാ​പ്പി​ള​മാ​രെ അ​ട​ക്കം ചെ​യ്യാ​നാ​ണെ​ന്ന ഡോ. ​അ​ക്ബ​ർ ഹു​സൈ​ന്‍റെ വാ​ദം കൂ​ടു​ത​ൽ ഗ​വേ​ഷ​ണ​സാ​ധ്യ​ത​യി​ലേ​ക്കു​ത​ന്നെ​യാ​ണ്​ വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്.

References
1. Ramees Muhammed (2021). Sulthan Variyamkunnan. TwoHorn creation Calicut; 1st edition.
2. RK Bijuraj (2021). 1921 November 19: It was wagon massacre, not a tragedy. Madhyamam Daily. 18.11.2021.
3. Chandra RP & Thilagam GK (2022). Muslims Cultural and Educational Development in Tamil Nadu. JARJ: An Interdisciplinary, 3(1). p 92-95.
4. M Amzad Ali (2016). Darghas in Tamil Nadu. Shanlax International Journal of Arts, Science & Humanities. Vol. 3(4). p.149-155.
5. A. Akbar Hussain (2002). Political, Socio-Economic status of Muslims in Trichy District (Tamil). PhD Thesis: Bharathidasan University. p.166.
6. AA Hussain (2008). Mappila Rebellion and Tiruchirappalli – a study. Tamil Nadu History Congress. Proceedings of the fifteenth session. p. 350

Madhyamam Newspaper 17-11-2024

എംപോക്‌സ്: പ്രതിരോധത്തിൽ ഉപേക്ഷയരുത്

വാനര വസൂരിയുടെ (എംപോക്സ്) പുതിയ വകഭേദം കോംഗോയിൽ (ഡി.ആർ.സി) സ്ഥിരീകരിക്കുകയും ആഫ്രിക്കയിലെ മറ്റു രാജ്യങ്ങളിലേക്ക് തീവ്രവ്യാപനം നടക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന (W.H.O). രോഗവ്യാപനം തടഞ്ഞ് ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ അന്തർദേശീയ തലത്തിലെ ഏകോപിതമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗബ്രിയേസസ് ആഹ്വാനം ചെയ്തിരുന്നു.

രണ്ടുവർഷം മുമ്പും എംപോക്സ് വ്യാപനത്തെത്തുടർന്ന് ലോകത്ത് ഇതേ നിയന്ത്രണങ്ങളുണ്ടായിരുന്നു. കോംഗോയിൽ ഇക്കുറി രോഗബാധിതരുടെ എണ്ണം പതിനേഴായിരവും മരണസംഖ്യ അഞ്ഞൂറും കവിഞ്ഞതായാണ് ഔദ്യോഗിക കണക്ക്. ഓർത്തോപോക്സ് ജനുസ്സിൽ പെട്ട ഈ വൈറസ് മനുഷ്യരിലും ചില മൃഗങ്ങളിലും പകർച്ചവ്യാധിയുണ്ടാക്കുകയും പലപ്പോഴും മരണകാരണമാവുകയും ചെയ്യുന്നു. തലവേദന, പേശിവേദന, പനി, തൊണ്ടനോവ്, ക്ഷീണം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പിന്നീട് പനി കൂടുകയും, ലിംഫ് ഗ്രന്ധികളിൽ വീക്കം സംഭവിക്കുകയും ചെയ്യുന്നു. ശേഷം, ചിക്കൻപോക്സിന്റേതിന് സമാനമായ രീതിയിൽ ശരീരത്തിൽ കുമിളകൾ രൂപപ്പെടുന്നു.

ആദ്യം നാവ്, വായ പോലുള്ള ഭാഗങ്ങളിൽ ഇവ കാണപ്പെടുകയും, പിന്നീട് മുഖം, ഉള്ളംകൈ-കാലുകൾ, ജനനേന്ദ്രിയം, മലദ്വാരം തുടങ്ങിയ ഭാഗങ്ങളിലും കുമിളകൾ വ്യാപിക്കുകയും ചെയ്യുന്നു. കുമിളകൾ പൊട്ടി മുറിവ് രൂപപ്പെടുന്നത് രോഗിയുടെ ശരീരത്തിൽ ജലാംശത്തിന്റെ അളവ് കുറയാനിടയാക്കുന്നു. മുറിവുകളിലൂടെ അണുക്കൾ ശരീരത്തിൽ പ്രവേശിച്ച് വിവിധ രോഗങ്ങൾ ഉണ്ടാവുന്നത് സങ്കീർണത വർധിപ്പിക്കുന്നു. കുട്ടികൾ, ഗർഭിണികൾ, പ്രായാധിക്യമുള്ളവർ, പ്രതിരോധശേഷിക്കുറവും എച്ച്.ഐ.വി പോലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉള്ളവർ എന്നിവർക്കിടയിൽ മരണസംഖ്യ കൂടുതലാണ്. വൈറസ് ബാധയുണ്ടായി അഞ്ചുമുതൽ പതിനൊന്ന് ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. പ്രത്യേകം ചികിത്സകളൊന്നും ഇതിനെതിരെ ഇല്ലെന്നതാണ് പ്രധാന പ്രശ്നം. വസൂരിക്ക് ഉപയോഗിക്കുന്ന രണ്ട് വാക്സിനുകൾ എംപോക്സിനെതിരെയും ചില രാജ്യങ്ങളിൽ ഉപയോഗിക്കുന്നു. നിർബന്ധിത ഘട്ടങ്ങളിൽ ചില ആന്റിബയോട്ടിക്കുകൾ ഉപയോഗത്തിലുണ്ടെങ്കിലും, അവയുണ്ടാക്കുന്ന പാർശ്വഫലങ്ങൾ സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ വേണമെന്ന് ശാസ്ത്രസമൂഹം മുന്നറിയിപ്പ് നൽകുന്നു.

1958ൽ ഡെന്മാർക്കിലെ കോപ്പൻഹേഗനിലെ ലബോറട്ടറി കുരങ്ങുകൾക്കിടയിലാണ് മങ്കിപോക്സ് ആദ്യമായി ഒരു പ്രത്യേക രോഗമായി തിരിച്ചറിഞ്ഞത്. 1970ൽ ഡി.ആർ.സിയിൽ മനുഷ്യരിൽ ആദ്യമായി രോഗം കണ്ടെത്തി. പിന്നീട്, മധ്യ- പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളിലും വ്യാപിച്ചു. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകൾക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പർക്കമുണ്ടായാൽ രോഗപ്പകർച്ചക്ക് സാധ്യതയുണ്ട്. രോഗബാധിതരുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. മുറിവുകൾ, ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ, കിടക്കപോലുള്ള വസ്തുക്കൾ എന്നിവയുമായുള്ള അടുത്ത സമ്പർക്കം, രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെ വാനര വസൂരി വൈറസ് ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പകരാൻ വർധിത സാധ്യതയുണ്ട്. പ്ലാസന്റ വഴി അമ്മയിൽനിന്ന് കുഞ്ഞിലേക്കോ അല്ലെങ്കിൽ ജനന സമയത്തോ അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയും രോഗസംക്രമണം സംഭവിക്കുന്നതാണ്. 2022ലാണ് എംപോക്സ് ആഫ്രിക്കക്ക് പുറത്തേക്ക് മനുഷ്യരിൽ വ്യാപനം നടന്നതായി കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്.

ഇന്ത്യയിൽ ആദ്യമായി എംപോക്സ് ബാധ റിപ്പോർട്ട് ചെയ്യുന്നത് 2022 ജൂലൈ 14ന് കേരളത്തിലാണ്. പിന്നീട്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തോളം കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ഗവേഷകരും ആരോഗ്യ പ്രവർത്തകരും ആദ്യത്തിൽ ആശങ്കയോടെ സമീപിച്ചെങ്കിലും, കോവിഡിനെപ്പോലെ കൂടുതൽ വ്യാപനം ഇല്ലാതാക്കുന്നതിൽ വിജയിച്ചു. ഐ.സി.എം.ആർ-നുകീഴിൽ 15 ലാബുകളിലായി ആർ.ടി-പി.സി.ആർ ടെസ്റ്റുകൾ തുടങ്ങിയതും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഏകോപനങ്ങളും ഇതിന് സഹായകമായി. ഇക്കുറി ഇന്ത്യയിൽ ഇതുവരെ വാനര വസൂരി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നുവെച്ച് നമ്മൾ സമ്പൂർണ സുരക്ഷിതരാണെന്ന് പറയാനാവില്ല. രോഗം ആദ്യഘട്ടത്തിൽ വലിയ രീതിയിലെ ലക്ഷണങ്ങളൊന്നും കാണിക്കാത്തതിനാൽ ഇതിനെ നിസ്സാരവത്കരിക്കുന്നത് അപകടം സൃഷ്ടിക്കും. കഴിഞ്ഞ ദിവസങ്ങളിൽ തൊട്ടയൽരാജ്യമായ പാകിസ്താനിലും ഇന്ത്യൻ യാത്രികരുടെ വലിയ സാന്നിധ്യമുള്ള സ്വീഡനിലും വൈറസ് വ്യാപനം സ്ഥിരീകരിച്ചിട്ടുണ്ട്. 2022ലെ വൈറസ് വകഭേദത്തേക്കാൾ അപകടകാരിയാണ് ഇത്തവണത്തേത്. അതിനാൽ ആഫ്രിക്കയിലേക്കും മറ്റും യാത്ര ചെയ്യുന്നവർ, അത്തരം രാജ്യങ്ങളിലെ ആളുകളുമായി സമ്പർക്കത്തിലായി നാട്ടിലേക്ക് വരുന്നവർ, ദന്ത ഡോക്ടർമാർ, ടെസ്റ്റിങ് ലാബുകളിലും സലൂണുകളിലും ടാറ്റൂ പാർലറുകളിലും പ്രവർത്തിക്കുന്നവർ, വിമാനത്താവള ജീവനക്കാർ മുതൽ എല്ലാ വിഭാഗം ആളുകളും എംപോക്സിനെ ഗൗരവത്തിൽ കാണേണ്ടതുണ്ട്. അന്താരാഷ്ട്ര തലത്തിൽ യാത്രചെയ്യുന്നവർ വേണ്ട മുൻകരുതലുകൾ എടുക്കുകയും, യാത്രക്കുശേഷം കുറച്ച് ദിവസങ്ങൾ സ്വന്തം ആരോഗ്യം നിരീക്ഷിക്കുകയും ആവശ്യമെന്ന് കണ്ടാലുടൻ വൈദ്യസഹായം തേടുകയുംവേണം. തീർച്ചയായും, ഏതൊരു രോഗവും ചെറുക്കാൻ ചികിത്സയേക്കാൾ മികച്ചത് പ്രതിരോധം തന്നെയാണ്.

https://www.madhyamam.com/opinion/articles/empox-dont-skimp-on-prevention-1320832

മാധ്യമം  19-08-2024

ദ്രാവിഡ ദേശത്തെ മഹല്ല് ശാക്തീകരണം

മദ്രാസ് യൂണിവേഴ്‌സിറ്റിക്ക് കീഴിൽ പ്രെസിഡെൻസി കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി, അതേ സർവ്വകലാശാലയിൽ പ്രൊഫ. കെ.കെ. പിള്ളയുടെ മേൽനോട്ടത്തിൽ ‘നാഗൂറിന്റെ ചരിത്രത്തെ’ കുറിച്ച് ഗവേഷണം നടത്തുമ്പോഴാണ് തിരുച്ചിറപ്പള്ളി ജമാൽ മുഹമ്മദ് കോളേജിൽ അധ്യാപകനായെത്തുന്നത്. വിദ്യാ സമ്പന്നരായ മുസ്‌ലിംകളുടെ അഭാവത്താൽ 1965ൽ ലെക്ച്ചററായി അവിടെ ചേർന്നു. ഇന്നത്തെ പോലെ കെട്ടിടങ്ങളോ, സാമൂഹിക-സാമ്പത്തിക ചുറ്റുപാടുകളോ ഒന്നുമില്ലാത്ത കാലത്താണ് അവിടെ ജോലിയിൽ പ്രവേശിക്കുന്നത്. യഥാർത്ഥത്തിൽ കോളേജിലെ ജോലിക്കാർക്ക് പോലും ശമ്പളം നൽകാനില്ലാത്ത അവസ്ഥ. 1973ൽ കടുത്ത സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന വേളയിൽ മാനേജ്മെന്റും, കോളേജിലെ അധ്യാപകരും ചേർന്ന് മുമ്പ് പഠിച്ചിറങ്ങിയവരെ നേരിട്ട് കാണാനും സഹായമഭ്യർത്ഥിക്കാനും തീരുമാനിച്ചു. അക്കാലത്ത് ഓരോരുത്തരും പത്ത് രൂപ മുതൽ അവരാൽ കഴിയുന്ന സംഖ്യകൾ നൽകി സഹായിച്ചു. വിരലിലെണ്ണാവുന്നവർ വലിയ തുകയായ ആയിരം രൂപ നൽകി. ഒരുമാസം കൊണ്ട് തന്നെ അമ്പതിനായിരം രൂപ സ്വരൂപിക്കാൻ ഈ ഉദ്യമത്തിന് സാധിച്ചു.  

ഒരിക്കൽ പൂർവ വിദ്യാർത്ഥികളെ തേടി കന്യാകുമാരി ജില്ലയിൽ നഗർകോവിലിനടുത്ത് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കോട്ടാറിലെത്തി. അവിചാരിതമായി അസർ നമസ്കാരത്തിന് വേണ്ടി അവിടുത്തെ ഏഴ് ദീനാർ പള്ളിയിലേക്ക് കയറി. പള്ളിയിലേക്ക് കയറുന്ന വഴിയിൽ തന്നെ മൂന്ന്-നാല് പേർ വലിയ പുസ്‌തകങ്ങളുമായി ഇരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. ആദ്യം, ഏതെങ്കിലും സർക്കാർ ഓഫീസ് ആയിരിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും, അത് ഏഴ് തെരുവുകളിലായി താമസക്കാരുള്ള മഹല്ലിന്റെ ‘ബൈത്തുൽ മാൽ’ ഓഫീസ് ആണെന്നാണ് മറുപടി ലഭിച്ചത്. അൻപത് വർഷം മുമ്പ് തന്നെ മഹല്ലിന് കീഴിലുള്ളവരുടെ ജനനം, മരണം, വിവാഹം, വിദ്യഭ്യാസം തുടങ്ങി വിവിധ സാമൂഹിക കാര്യങ്ങൾ രേഖപ്പെടുത്തുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ ആശ്ചര്യം തോന്നി. കുട്ടികൾക്ക് നാല് വയസ്സ് പ്രായമാകുമ്പോൾ മദ്രസ്സയിലും, അഞ്ചാം വയസിൽ പ്രാഥമിക വിദ്യഭ്യാസത്തിനും വിടുന്നത് അവിടെ രേഖപ്പെടുത്തുന്നു. ശേഷം, വിവിധ ഘട്ടങ്ങളിലായി അവരുടെ വിദ്യഭ്യാസ കാര്യങ്ങളെ കുറിച്ച് അന്വേഷിക്കുകയും, ആരെങ്കിലും തുടർ പഠനത്തിന് കഴിയാതെ വന്നാൽ അവർക്ക് വേണ്ട കാര്യങ്ങൾ മഹല്ല് കമ്മിറ്റി നേരിട്ട് ചെയ്‌ത്‌ കൊടുക്കുന്നു. അക്കാലത്ത് മത വിദ്യഭ്യാസത്തോടൊപ്പം ബൗദ്ധിക വിദ്യഭ്യാസത്തിനും ഇത്രയേറെ പ്രാധാന്യം നൽകിയ മറ്റൊരിടം ദ്രാവിഡ നാട്ടിൽ മുമ്പ് കണ്ടിട്ടില്ല.  അതിലേറെ, ചെറിയ വരാന്തകളോട് ചേർന്ന ഓടിട്ട വീടുകളിൽ ഓരോ ആളുകളുടെ പേരും വിദ്യഭ്യാസ യോഗ്യതയും എഴുതി വെച്ചത് അത്ഭുതപ്പെടുത്തി. സാധാരണ ഭ്രാഹ്മണ വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്നയിടങ്ങളിൽ മാത്രമേ ഇത്തരം കാഴ്‌ചകൾ കണ്ടിട്ടുള്ളൂ!.

ഏഴ് ദീനാർ പള്ളിവാസലിലെ മഹല്ല് ജമാഅത്തിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടമായി, അവ തിരുച്ചിൽ നടപ്പാക്കുന്നതിനെ കുറിച്ച് ആഴത്തിൽ ചിന്തിച്ചു. അന്ന് അൻപത്തിയാറു മഹല്ലുകളാണ് തിരുച്ചിയിലുള്ളത്. അതിലുപരി, വിരലിലെണ്ണാവുന്ന വീടുകൾ മാത്രമുള്ള പ്രദേശങ്ങളിൽ പള്ളിയോ മദ്രസ്സയോ ഇല്ലാതെ തന്നെ അവിടുത്തെ ആളുകളെ ഉപയോഗിച്ച് ജമാഅത്തുകൾക്ക് രൂപം നൽകി. അങ്ങനെ തിരുച്ചിയിലെ ഒട്ടുമിക്ക ആളുകളെയും മഹല്ല് ജമാഅത്തിന്റെ ഭാഗമാക്കി സാമൂഹിക വിപ്ലവത്തിന് തുടക്കം കുറിച്ചു. മാസത്തിൽ ഓരോ പ്രദേശത്തെയും പ്രധാനികളുടേയോ, ചീഫ് ഇമാമുകളുടേയോ നേതൃത്വത്തിൽ ജമാഅത്തുകളുടെ പ്രവർത്തങ്ങൾ അവലോകനം ചെയ്‌തു കൊണ്ടിരുന്നു. അത് വലിയ രീതിയിലുള്ള സാമൂഹിക മാറ്റമാണ് മുസ്‌ലിം സമുദായത്തിന്  നൽകിയത്. 

ഇങ്ങനെ കാര്യങ്ങൾ നടന്നു പോകുന്നതിനിടയിൽ പ്രധാനപ്പെട്ടൊരു സംഭവമുണ്ടായി. ഒരു ദിവസം മഗ്‌രിബ് നമസ്‌കാരാനന്തരം ഞാൻ ഓഫീസിലിരിക്കുമ്പോൾ ഒരു മഹല്ലിലെ കമ്മിറ്റി അംഗങ്ങൾ കടന്നു വരികയും, നിലവിൽ ഒരു ഭാര്യ ഉണ്ടായിരിക്കെ മറ്റൊരു വിവാഹം രഹസ്യമായി കഴിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നം അവതരിപ്പിച്ചു. ഈ പ്രശ്‌നത്തോട് കൂടി തങ്ങൾ ചെയ്‌ത്‌ കൊണ്ടിരിക്കുന്ന ജമാഅത്തുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ സൂക്ഷ്‌മമായി നടപ്പിൽ വരുത്താനും, അവയുടെ പ്രവർത്തനങ്ങൾ വിലയിരുത്താനുമായി ‘മഹല്ല് റീഓർഗനൈസേഷൻ കൗൺസിൽ’ തിരുച്ചിയിൽ രൂപീകരിച്ചു. അത് വഴി പുതിയ നിയമാവലി, മഹല്ല് ഭരണം കൈകാര്യം ചെയ്യേണ്ട രീതി, ജനന-മരണ-വിവാഹ രെജിസ്റ്ററുകൾ പോലുള്ള എല്ലാ കാര്യങ്ങളെ കുറിച്ചും ഓരോ മഹല്ലുകൾക്കും ഏകീകൃത രീതി നിലവിൽ വരുത്തി. ഈ കാര്യങ്ങളെല്ലാം ഉൾപ്പെടുന്ന പേപ്പറുകൾ തിരുച്ചിയിൽ നിന്നും മറ്റുള്ള പ്രദേശങ്ങളിലേക്ക് എത്തിച്ച് കൊടുത്തു. അങ്ങനെ, ഒരു മഹല്ലിൽ പള്ളി, മദ്രസ്സ എന്നിവക്ക് പുറമെ സാധാരണക്കാരെ സഹായിക്കാൻ ‘ബൈത്തുൽ മാൽ’, കുടുംബ തർക്കങ്ങൾ, സ്വത്ത് തർക്കങ്ങൾ, മറ്റു സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കാൻ ‘മഹല്ല് പഞ്ചായത്ത്’ സംവിധാനങ്ങൾ നിലവിൽ വന്നു. ഇതിന്റെ ഫലമായി സാധാരണക്കാരുടെ കൈവശമില്ലാതിരുന്ന വിവിധ പള്ളികളിലും ഈ നിയമാവലികൾ സ്വീകരിക്കുകയും, മഹല്ല് റീഓർഗനൈസേഷൻ കൗൺസിലുമായി ചേർന്ന് അവയെല്ലാം പ്രവർത്തിക്കാനും തീരുമാനിച്ചു. പിന്നീട്, തിരുച്ചിയിലെ  മഹല്ല് റീഓർഗനൈസേഷൻ കൗൺസിൽ സംസ്ഥാനത്തുടനീളം വ്യാപിച്ച്  ‘മഹല്ല് ജമാഅത്ത് ഫെഡറേഷൻ’ രൂപീകൃതമായി. 1989ൽ മദുരൈയിൽ വെച്ച് മൂന്ന് ദിവസം നീണ്ടു നിന്ന മഹല്ല് ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന സമ്മേളനം ഹൃദ്യാനുഭവമായി. ഈ സാമുദായിക സംഘാടനങ്ങളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് വേണ്ടി ശരീഅത്ത് കൗൺസിലും, പണ്ഡിതന്മാരുടെ വിവിധ തലങ്ങളിലെ കൂട്ടായ്‌മകളും നിലവിൽ വന്നു. ഇവക്കെല്ലാം സാമൂഹികവും, നിയമ പരവും, സാമ്പത്തികവുമായ സഹായങ്ങൾ നൽകിയത് തമിഴ്‌നാട്ടിലെ ഹരിത പ്രസ്ഥാനമാണ്.   

1958-ൽ തമിഴ്‌നാട്ടിൽ ‘ജമാഅത്തുൽ ഉലമ സഭ’ ആരംഭിച്ച കാലം മുതൽ സംഘടനയുടെ കൺവീനറായി പ്രവർത്തിക്കുന്നത് മുസ്‌ലിം ലീഗ് നേതാക്കളാണ്. മതപരമായ കാര്യങ്ങളിൽ പണ്ഡിതന്മാരെ പിൻപറ്റുകയും, മതത്തിനുള്ളിലെ വ്യത്യസ്‌ത ആശയക്കാരെ ഒരു കുടക്കീഴിൽ കൊണ്ട് വരാനും ഹരിത പ്രസ്ഥാനം ശ്രമിച്ചു. അതിനാൽ തമിഴകത്തിൽ മറ്റു മുസ്‌ലിം പേരിലുള്ള രാഷ്ട്രീയ പാർട്ടികളേക്കാൾ ദ്രാവിഡ രാഷ്ട്രീയത്തിലും ജനങ്ങൾക്കിടയിലും ലീഗിനും നേതാക്കൾക്കും പ്രത്യേക സ്ഥാനം ലഭിച്ചു. 

ഇന്നും പള്ളികളും മത സ്ഥാപനങ്ങളും നിർമ്മിക്കുന്നത് മുതൽ അവയുടെ ഉദ്ഘാടനം, വെള്ളിയാഴ്ചകളിൽ ജനങ്ങൾക്ക് വേണ്ട ഉപദേശ നിർദേശങ്ങൾ വരെ നൽകാൻ ലീഗ് നേതാക്കൾക്ക് മാത്രം ഓരോ മഹല്ലുകളും അവസരം നൽകുന്നത് ഇതിനു ഉദാഹരണമാണ്. ഖാഇദെ മില്ലത്ത് ഇസ്‌മാഈൽ സാഹിബിന് ദ്രാവിഡ ജനത നൽകിയ സ്നേഹവും വിശ്വാസവുമാണ് മറ്റൊരു ഭാഗം. കൂടാതെ പാരമ്പര്യ രീതിയിൽ മഹല്ല് അടിസ്ഥാനത്തിൽ ജനങ്ങളുടെ പ്രവർത്തനങ്ങൾ, ഉലമാ-ഉമറാ ബന്ധം ഊഷ്മളമായി നിലനിർത്തൽ, ജാതി-മത-രാഷ്ട്രീയ ഭേദമന്യേ തമിഴകത്തിൽ വിദ്വേഷ-വിഭജന പ്രവർത്തനങ്ങളില്ലാതെ എല്ലാവരോടും മിതത്വം പാലിച്ച് നിലകൊണ്ടതും ന്യൂനപക്ഷ പ്രസ്ഥാനമെന്ന നിലയിൽ ദ്രാവിഡ നാട്ടിൽ മറ്റുള്ളവരുടെ പ്രശംസക്ക് കാരണമായി. അതിനാൽ ഇന്നും സമൂഹത്തിലും, എണ്ണായിരത്തിലധികം വരുന്ന മഹല്ല് ജമാഅത്തുകളിലും ഊഷ്മളമായ ബന്ധം നിലനിൽക്കുന്നു. 

തമിഴ്‌നാട്ടിൽ സംസ്ഥാന തലത്തിൽ ഓരോ മഹല്ലിന്റേയും സാമൂഹിക സൗകര്യങ്ങൾ, ഭരണ നിർവ്വഹണം, മതബൗദ്ധിക വിദ്യഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവനകൾ ഉൾപ്പെടെ കാര്യങ്ങൾ വിലയിരുത്തി മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ച വെക്കുന്ന ജമാഅത്തുകൾക്ക് ഖാഇദെ മില്ലത്ത്, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, പ്രമുഖ പണ്ഡിതൻ ലാൽപേട്ടൈ അമാനി ഹജ്‌റത്ത് പോലോത്തവരുടെ പേരിൽ പുരസ്‌കാരങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുന്നു. ദക്ഷിണേന്ത്യയിൽ മുസ്‌ലിം സമുദായം വളരെ മുൻപന്തിയിലേക്ക് കുതിക്കുന്നത് സന്തോഷം നൽകുന്നുണ്ടെങ്കിലും, രാജ്യത്തെ മറ്റു പ്രദേശങ്ങളിൽ സമൂഹത്തിന്റെ അവസ്ഥ വളരെ ദുഃഖകരമാണ്. അത്തരം പ്രദേശങ്ങളിൽ മഹല്ല് ജമാഅത്തുകൾക്ക് ശാക്തീകരണം വഴി മാത്രമേ മുസ്‌ലിം ജനവിഭാഗങ്ങൾക്ക് മതപരവും ബൗദ്ധികപരവുമായ പുരോഗതി നേടാൻ കഴിയൂ. പുതുതായി നിർമ്മിക്കുന്ന മുസ്‌ലിം ലീഗിന്റെ ഡൽഹിയിലെ ഓഫീസ് പ്രാവർത്തികമാവുക വഴി മറ്റു സംസ്ഥാനങ്ങളിലെ പിന്നാക്കം നിൽക്കുന്ന സമൂഹങ്ങളിൽ ഇത്തരം മാറ്റങ്ങൾ കൊണ്ട് വരാനും, വഖഫ് സ്വത്തുക്കളടക്കം സംരക്ഷിക്കാനും മറ്റുമായി ‘മഹല്ല് റീഓർഗനൈസേഷൻ മൂവ്മെന്റി’ലൂടെ നമുക്ക് പരിശ്രമിക്കുകയും, അവ നല്ല രീതിയിൽ നടപ്പിലാവാൻ വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യാം. 

തമിഴ്‌നാട്ടിലെ മഹല്ല് സംവിധാനങ്ങളിൽ  മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷൻ പ്രൊഫ. ഖാദർ മൊയ്‌തീന് ചെയ്യാൻ സാധിച്ച കാര്യങ്ങൾ  ചന്ദ്രിക (14-08-2024) ദിനപത്രത്തിൽ എഴുതിയത്.

പ്രൊഫ. ഖാദർ മൊയ്‌തീൻ സാഹിബ്

വീണ്ടും സാഹിബിനെ കണ്ടു.

മുമ്പ് ഇതേ തിരുച്ചിയിലെ വസതിയിൽ പോയി സംസാരിച്ചിരുന്നു. പിന്നീട് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ചന്ദ്രിക പത്രത്തിന് വേണ്ടി അഭിമുഖവും നടത്തി. അതിനാൽ, കണ്ടപ്പോൾ തന്നെ എന്നെ തിരിച്ചറിയുകയും, ജോലിയെക്കുറിച്ചും മറ്റും കുശലങ്ങൾ പറഞ്ഞു. ആഗമന ഉദ്ദേശത്തെ കുറിച്ച് ചോദിച്ചപ്പോൾ ‘തലൈവർ മുമ്പ് ജമാൽ മുഹമ്മദ് കോളേജിലെ പ്രൊഫെസ്സറായിരുന്നു. അതിൽ കൂടുതൽ കാര്യങ്ങൾ അധികം ആർക്കും അറിയില്ല. സാഹിബിനെ കുറിച്ച് ഒരു കുറിപ്പ് എഴുതാൻ കാര്യങ്ങൾ അറിയാൻ വേണ്ടി വന്നതാണെന്നും’ പറഞ്ഞു. തന്നെ കുറിച്ച് കാര്യമായി ഒന്നും എഴുതാനില്ലെന്ന മറുപടിയോടെ ആ കാര്യം അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും, പിന്നീട് ഓരോ കാര്യങ്ങളും അദ്ധേഹം വിശദീകരിച്ചു.

തമിഴ്‌നാട്ടിലെ പുതുക്കോട്ടൈ ജില്ലയിൽ ജനിച്ച് തിരുച്ചി, മദ്രാസ് തുടങ്ങിയ സ്ഥലങ്ങളിൽ വിദ്യഭ്യാസം നേടി. എം.എ. ചരിത്രത്തിൽ മദ്രാസ് യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്കും സ്വർണ്ണ മെഡലും നേടി. പ്രശസ്ത ചരിത്രകാരൻറെ കൂടെ ഗവേഷണം ആരംഭിച്ചെങ്കിലും, അതിനിടയിൽ ജമാൽ മുഹമ്മദ് കോളേജ് പ്രിൻസിപ്പലിന്റെയും, മാനേജ്‌മെന്റിന്റെയും നിർബന്ധപ്രകാരം അധ്യാപന ജോലിയിൽ പ്രവേശിച്ചു. അങ്ങനെ ഗവേഷണം നിലച്ചു.

ചെറിയ പ്രായത്തിൽ എഴുത്തിലും വായനയിലും താല്പര്യമുണ്ടായിരുന്നു. യൗവ്വനത്തിൽ ഖായിദെ മില്ലത്ത് ഇസ്മായീൽ സാഹിബിന്റെ കൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചതും, ജി.കെ. മൂപ്പനാർ, കരുണാനിധി, ജയലളിത, സ്റ്റാലിൻ പോലുള്ളവരോടൊപ്പം രാഷ്ട്രീയം പയറ്റിയതും, മറ്റു പ്രധാനികളോടൊപ്പം കഴിഞ്ഞതും വ്യക്തമാക്കി. അഞ്ചു തവണ ദ്രാവിഡ നാട്ടിൽ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും ഫലം നിരാശയായിരുന്നു. 2004-ൽ പാര്ലമെന്റിലെത്തിയതും, ശേഷം മത്സര രാഷ്ട്രീയത്തിൽ നിന്നും പിന്മാറിയതുമെല്ലാം വിശദീകരിച്ചു.

കുറഞ്ഞ സമയത്തിനുള്ളിൽ കഴിഞ്ഞ 84 വർഷത്തെ സാമൂഹിക-രാഷ്ട്രീയ-മത രംഗത്ത് നടന്ന പല കാര്യങ്ങളും പറയുന്നതോടൊപ്പം സയ്യിദ് അബ്ദു റഹിമാൻ ബാഫഖി തങ്ങളും, പാണക്കാട് പൂക്കോയ തങ്ങളും തിരുച്ചിയിലെ ലീഗ് പരിപാടിയിൽ പങ്കെടുത്തതിനെ കുറിച്ചും ഓർത്തെടുത്തു. ഇ. അഹമ്മദ് സാഹിബിന്റെ വിയോഗത്തോടെ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ ദേശീയ അധ്യക്ഷപദത്തിൽ എത്തിയതും, പാർട്ടിയുടെ കാര്യങ്ങളുമെല്ലാം പ്രൊഫ. ഖാദർ മൊയ്‌തീൻ സാഹിബ് വിശദീകരിച്ച് നൽകിയത് മറക്കാനാവാത്ത അനുഭവമായി.

തലൈവർ പറഞ്ഞ എല്ലാ കാര്യങ്ങളും വിശദമായി തന്നെ എഴുതണമെന്നാണ് ആഗ്രഹം.
വരും നാളുകളിൽ ശ്രമിക്കാം..

~ ഡോ. മുഹമ്മദ് മുഹ്‌സിൻ വരിക്കോടൻ

ഭീതിയും വിദ്വേഷവും കൊണ്ട് ലാഭം കൊയ്യുന്നവർ

‘ഇസ്‌ലാമോഫോബിയ: പഠനങ്ങൾ, സംവാദങ്ങൾ’ എന്ന പുസ്തകത്തെ കുറിച്ച് എഴുതിയ വായനാനുഭവം വാരാദ്യമാധ്യമം (14-07-2024) പ്രസിദ്ധീകരിച്ചപ്പോൾ..

ആധുനിക വംശീയ പ്രയോഗമെന്ന രീതിയിൽ ഇസ്‌ലാമോഫോബിയ ലോകത്ത് സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ ജീവിതത്തെ നിർണ്ണയിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഈ വിഷയത്തിൽ സമഗ്രമായ പഠനങ്ങളോ, സംവാദങ്ങളോ മലയാളക്കരയിൽ കാര്യമായി നടന്നിട്ടില്ല. അതിനേക്കാൾ, കേരളത്തിലെ ചില മുഖ്യധാരാ അച്ചടി-ദൃശ്യ മാധ്യമങ്ങൾ ഈ വിഷയത്തിൽ ഇക്കാലമത്രയും മൗനം പുലർത്തിയത് അത്ഭുതപ്പെടുത്തുന്നു. സമൂഹത്തിൽ നടക്കുന്ന പ്രശ്‌നങ്ങളിലും പ്രയാസങ്ങളിലും ‘നീതിയോടൊപ്പം മാത്രമേ സമാധാനം പുലരുകയുള്ളൂ’ എന്നതിന് സമാനമായി സുദേഷ് എം രഘു, സലീം ദേളി എന്നിവരുടെ ഉദ്യമത്തിൽ പുറത്തിറങ്ങിയ ‘ഇസ്‌ലാമോഫോബിയ: പഠനങ്ങൾ, സംവാദങ്ങൾ’ എന്ന പുസ്‌തകം വേറിട്ടൊരു വായനാനുഭവം നൽകുന്നു. കേവലം, ഒരു പുസ്തക വായനക്കതീതമായി ദേശീയ- അന്തർദേശീയ രംഗങ്ങളിലെ അക്കാദമിക്കുകളും, സാമൂഹിക പ്രവർത്തകരും ഇസ്‌ലാമോഫോബിയയുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ പ്രസിദ്ധീകരിച്ച അഭിമുഖ-ലേഖന സമാഹാരമാണിത്. ഇന്ത്യയിലെ, വിശിഷ്യാ കേരളത്തിലെ മതേതര മനസ്സുകളിൽ പോലും വസ്ത്രം, ഭക്ഷണം, സ്ഥലപ്പേരുകൾ മുതൽ രാഷ്ട്രീയ-സാമ്പത്തിക രംഗങ്ങളിൽ മുസ്‌ലിം അപരവൽക്കരണം നടക്കുന്നത് പുസ്‌തകം ചർച്ച ചെയ്യുന്നു. അതിലുപരി, കഴിഞ്ഞ ഒരു വർഷത്തിൽ (2023) മാത്രം കേരള പൊതുമണ്ഡലത്തിൽ മുസ്‌ലിംകൾക്കെതിരെ നടന്ന യുക്തിരഹിതമായ മുൻവിധി, ഭയം, ശത്രുതാപരമായ (ഇസ്‌ലാമോഫോബിക്) സംഭവങ്ങളും, സന്ദർഭങ്ങളും അക്കമിട്ട് നിരത്തിയ ‘വാർഷിക റിപ്പോർട്ട്’ ഉള്ളടക്കം ഞെട്ടിക്കുന്നതാണ്. സർക്കാർ, മാധ്യമങ്ങൾ, ജുഡീഷ്വറി തുടങ്ങിയവയിൽ നിന്നും അനീതി നേരിടുന്ന വേളയിൽ വംശീയ-വർഗീയ ദ്രുവീകരണങ്ങൾ ന്യൂനപക്ഷ സമൂഹത്തിൽ മാനസികാരോഗ്യത്തെ കാര്യമായി ബാധിക്കുന്നത് വേണ്ടപ്പെട്ടവർ ശ്രദ്ധിക്കേണ്ടതുണ്ട്.

കേവലം വ്യക്തികളിൽ നിന്നുള്ള വംശീയ അധിക്ഷേപമോ, സാമൂഹിക-രാഷ്ട്രീയ പുറന്തള്ളലുകളോ മാത്രമല്ല ഇസ്‌ലാമോഫോബിയ എന്ന സംജ്ഞക്കുള്ളിൽ ഉൾപ്പെടുന്നതെന്ന് ഏഴ് ഭാഗങ്ങളായി ഗ്രന്ഥകാരൻ വിലയിരുത്തുന്നു. ഇസ്‌ലാം മത ദുർവ്യാഖ്യാനവും, നിയോകോൺ പ്രസ്ഥാനത്തിന്റെ പങ്കുമെല്ലാം പാശ്ചാത്യ ലോകത്ത് ഇസ്‌ലാമോഫോബിയ വഴി സയണിസ്ററ് രാഷ്ട്രീയത്തിനും, അറബ് വംശഹത്യക്കും പിന്തുണ നൽകുന്നു. മഹാത്മാ ഗാന്ധിയുടേയും, നെഹ്‌റുവിന്റെയും രാജ്യം ഫലസ്തീനിലെ ഇസ്‌റാഈൽ അധിനിവേശം പോലുള്ള മനുഷ്യാവകാശ ലംഘനങ്ങളിൽ പോലും പഴയ നിലപാടിൽ വെള്ളം ചേർത്തതും, അമേരിക്കയുടെ സയണിസ ഒത്തുകളികളുമെല്ലാം അധ്യായങ്ങളിൽ വരച്ചു കാട്ടുന്നു. ഇസ്‌ലാം മുതലാളിത്ത ലോകത്തിന്റെ മുഖ്യ പ്രതിയോഗികളായി അവരോധിക്കുന്നതിനിടയിൽ, ചരിത്രം വളച്ചൊടിക്കുക വഴി ജനങ്ങളുടെ ചിന്താശക്തിയേയും യുക്തിബോധത്തേയും നിശ്ലേഷം നശിപ്പിക്കുന്ന ഫാഷിസ്റ് രീതിയെക്കുറിച്ച് പുസ്‌തകം വ്യക്തത നൽകുന്നുണ്ട്. ബ്രാഹ്മണ ഭാവനകളിലെ സംസ്‌കൃത സാഹിത്യങ്ങളും, ബൗദ്ധ കൃതികളുമെല്ലാം മുസ്‌ലിമിനെ മ്ലേച്ചമായി ചിത്രീകരിക്കുന്നത് ഇത്തരം വളച്ചൊടിക്കലുകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഒരേ സമയം ശക്തരാവുകയും, ഇന്ത്യയിൽ മതേതര ജനാധിപത്യ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യേണ്ട ഇരട്ട ദൗത്യ നിർവ്വഹണമാണ് മുസ്ലിങ്ങളിലുള്ളത്. അമേരിക്കൻ ഭാഷാ ശാസ്ത്രജ്ഞൻ നോം ചോംസ്‌കി ഫലസ്തീനിലെ അറബ് ജനതയുടെ അവസ്ഥയോട് രാജ്യത്തെ മുസ്‌ലിങ്ങളെ സമാനവൽക്കരിക്കുമ്പോൾ, ഈ കെട്ട കാലത്ത് പ്രതീക്ഷ കൈവിടാതിരിക്കാൻ ഇർഫാൻ അഹമ്മദുമായുള്ള അഭിമുഖത്തിൽ ഭട്ടാചാര്യ ഓർമ്മപ്പെടുത്തുന്നു.

പാശ്ചാത്യ രാജ്യങ്ങളിലെ സമാന രീതിയിൽ മുസ്‌ലിംകൾക്കെതിരെ അരികുവൽക്കരണ ആശയങ്ങളും, ഭീതിയും വെറുപ്പുമുളവാക്കുന്ന പ്രയോഗങ്ങളും കേരളത്തിൽ നടപ്പാക്കാൻ മതേതര പ്രസ്ഥാനങ്ങളും, ഇതര ന്യൂനപക്ഷ വിഭാഗങ്ങളും, മാധ്യമങ്ങളും, യുക്തിവാദികളുമെല്ലാം ഒരു പോലെ കൈകോർക്കുന്നത് സമൂഹം കൂടുതൽ മനസ്സിലാക്കേണ്ടതുണ്ട്. ഒരു നാണയത്തിന്റെ ഇരു വശങ്ങളെ പോലെ ഹിന്ദുത്വവും, ഇടതുപക്ഷവും രാഷ്ട്രീയ ലാഭത്തിനും, ഭരണ നിലനിൽപ്പിനും വേണ്ടി ഇസ്‌ലാമോഫോബിയ പരത്തുന്നത് വിവിധ അധ്യായങ്ങളിൽ പുസ്‌തകം ചർച്ച ചെയ്യുന്നു.

കേരളത്തിലെ മുഖ്യധാരാ അച്ചടി-ദൃശ്യ മാധ്യമങ്ങളും സിനിമകളും ഇസ്‌ലാം ഭീതി വളർത്തുന്നതിൽ മുൻപന്തിയിലാണെന്ന് കഴിഞ്ഞ കാലങ്ങളിൽ തെളിയിച്ചതാണ്. ആദിവാസികളും ദളിതുകളും പാർശ്വവൽക്കരിക്കപ്പെട്ട ഈ സമയത്ത് ക്രൈസ്‌തവ മതവും ഇസ്‌ലാമും തമ്മിൽ അകർച്ചയുണ്ടാവുന്നത് മതപരം മാത്രമല്ലെന്നാണ് ഫാ. വിനയരാജ് തുറന്നെഴുതുന്നത്. ലവ് ജിഹാദ്, നാർക്കോട്ടിക് ജിഹാദ് എന്നീ സംജ്ഞകളും മുസ്‌ലിം നാമധാരികളായ ചലച്ചിത്ര പ്രവർത്തകരോട് പുലർത്തുന്ന വൈരനിര്യാതന സമീപനവും സഗൗരവം കാണേണ്ടതുണ്ട്. സാമ്രാജ്യത്വ-അധികാര താല്പര്യങ്ങൾക്ക് വേണ്ടി ക്രൈസ്‌തവ സമൂഹത്തിൽ ഇസ്‌ലാമോഫോബിയ മത സംഘടനകൾ തന്നെ വളർത്തുന്നതായി ദൈവ ശാസ്ത്രജ്ഞനായ ഡോ. വിനയരാജ് തെളിവ് സഹിതം എഴുതുന്നു. സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കാൻ സങ്കുചിത രാഷ്ട്രീയം പിന്തുടരുന്നവർ തിരുത്തണമെന്നും, അത്തരം ക്രിസ്തു വിരുദ്ധത അവസാനിപ്പിക്കണമെന്നും എഴുത്തിലൂടെ പുതു തലമുറയോട് സംവദിക്കുന്നു. അതോടൊപ്പം, അക്കാദമിക-ഗവേഷണ മേഖലകളിൽ സ്ഥാപനവത്കൃത കൊലപാതകങ്ങളും, ലിംഗവത്കൃത ഇസ്‌ലാമോഫോബിയ വിഷയങ്ങളിൽ കൂടി പുസ്‌തകം കടന്നു പോകുന്നത് ശ്രദ്ധേയമാണ്.

ദൈവ നിഷേധത്തിലും, അന്ധവിശ്വാസ-അനാചാര നിർമാജനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന യുക്തിവാദികൾ ഇപ്പോൾ ഇസ്ലാമോഫോബിയ പരത്തുന്നത് ദുഃഖകരമാണ്. ഹിന്ദുത്വ വിമർശനത്തിന് മടിച്ച് സംഘ്പരിവാർ അനുകൂല നിലപാടുകൾ സ്വീകരിക്കുകയും, എന്നാൽ പർദ ദാരികളെ പോലും അടിമകളായി മുദ്ര കുത്തപ്പെടുകയും ചെയ്യുകയാണ് നവനാസ്തികത. മതത്തിലെന്ന പോലെ നാസ്തികരിലും ആൾദൈവങ്ങളുണ്ടായതും, നിലപാടുകൾ വ്യക്തി കേന്ദ്രീകൃതമായതും കൂടുതൽ ഭയപ്പെടേണ്ടതുണ്ട്. തീവ്ര വലതുപക്ഷ ചിന്തകൾ സമൂഹത്തിൽ പടർത്തി ഫാഷിസവുമായി കൈക്കോർക്കുകയും, മത വിരുദ്ധതക്ക് പകരം ഇസ്‌ലാം വിരുദ്ധതയുടെ സന്ദേശവാഹകരാകുന്ന അഭിനവ യുക്തിവാദികളെ കുറിച്ച് ലേഖനങ്ങൾ വ്യക്തമായ കാഴ്ച്ചപ്പാടുകൾ നൽകുന്നു. മുസ്ലിങ്ങളോടുള്ള വെറുപ്പും വിദ്വേഷവും അവസാനിപ്പിക്കാനും, സാമൂഹികമായി ഇതിനെതിരെ പ്രതിരോധം തീർക്കുന്നതിനെ കുറിച്ചും എഡിറ്റർ കൂടിയായ സുദേഷ് എം രഘു അവസാന ഭാഗത്തിൽ സംവദിക്കുന്നു. മാനവ ഐക്യം ലക്ഷ്യമിട്ട് നടത്തുന്ന ‘കേരള നെറ്റ്‌വർക്ക് എഗൈൻസ്റ് ഇസ്‌ലാമോഫോബിയ’ കൂട്ടായ്‌മയുടെ പ്രവർത്തനങ്ങളെ കുറിച്ച് വ്യക്തമാക്കുന്നത് മതേതര വിശ്വാസികൾക്ക് സന്തോഷം നൽകുന്നു. വരും കാലങ്ങളിൽ ഇത്തരം സർക്കാരിതര സംഘടനകളുടെ പ്രവർത്തനങ്ങൾ കൂടുതൽ നടത്തുന്നതോടൊപ്പം, സാധാരണക്കാരിലും, വിദ്യാർത്ഥികളിലും ഇസ്‌ലാമോഫോബിയയുടെ ആഴം മനസ്സിലാക്കിക്കൊടുക്കാൻ ഈ പുസ്‌തകം ഒരു മുതൽക്കൂട്ടാണ്.

https://www.madhyamam.com/culture/literature/islamophobia-1308820

BOOK DETAILS

ഇസ്‌ലാമോഫോബിയ: പഠനങ്ങൾ, സംവാദങ്ങൾ
എഡിറ്റര്‍: സുദേഷ് എം രഘു, സലീം ദേളി
ബുക്ക് പ്ലസ് പബ്ലിഷേഴ്‌സ്
BOOK PLUS Publishers

Design a site like this with WordPress.com
Get started