എഴുതണം എന്നുണ്ട് ഒരുപാടു , പക്ഷെ എന്തെഴുതണം എങ്ങനെ എഴുതണം എന്നറിയില്ല. ചിലപ്പോൾ എഴുതുന്നത് ഒക്കെ മണ്ടത്തരങ്ങൾ ആയാലോ എന്നുള്ള പേടി ആണ്. മറ്റുള്ളവർക്ക് വായിക്കാൻ ഇഷ്ടപെടുന്ന രീതിയിൽ എഴുതണോ അതോ സ്വന്തം സംപ്ത്രിപ്തിക്കു വേണ്ടി എഴുതണോ എന്നുള്ള സംശയം ആണ് പിന്നോട്ടു വലിക്കുന്നത് എന്ന് തോന്നും. ചില ഓർമ്മകൾ എന്നും മധുരതരം ആയിരിക്കും എന്നാൽ ചിലതാവട്ടെ വേദനാജനകവും ആയിരിക്കും. വന്ന വഴികളെ കുറിച്ച് ആലോചിക്കുമ്പം ആത്മ സംതൃപ്തി മാത്രമേ ഉള്ളു ,അത് ഒരുപാടു കഷ്ടപ്പാടുകൾ നിറഞ്ഞതാണെങ്കിലും. കുട്ടിക്കാലത്തു അച്ഛന്റെ വീട്ടിൽ അവധിക്കു പോയി നിൽക്കുമ്പോൾ കിട്ടാറുണ്ടായിരുന്ന ആ അനുഭവം ഒന്ന് വേറെ തന്നെ ആണ് , ഇന്ന് ജീവിതത്തിൽ ഒരു മനുഷ്യന് ആവശ്യമായുള്ളത് എല്ലാം കിട്ടിയിട്ടും അന്ന് ആ കിട്ടിയിരുന്ന ആ അനുഭവത്തിന്റെ ഒരു സുഖം അനുഭവിക്കാൻ പറ്റുന്നില്ല .അച്ഛന്റെ ‘അമ്മ വെച്ച് തന്നിരുന്ന ആ കറികളെ കുറിച്ച് ഓർക്കുമ്പോൾ ഇന്നും നാവിലൂടെ വെള്ളമൂറും. ഒരു ചമ്മന്തി അരച്ച് തന്നാൽ പോലും ഒരു പറ ചോറുണ്ണാൻ പറ്റുന്ന അത്രയും സ്വാദുണ്ടായിരുന്നു. കൂട്ടുകാരുടെയും സഹോദരങ്ങളുടെയും കൂടെ വൈകിട്ട് വീടിനു അടുത്തുള്ള ആറ്റിൽ കൂടി ഉള്ള നീന്തി കുളിയുടെ സുഖം എങ്ങനെ മറക്കാൻ പറ്റും. മാന്നാർ എന്ന ആ കൊച്ചു ഗ്രാമം ഇന്നും ഒരു സുഖം ഉള്ള ഓര്മ തന്നാണ് . അയല്വക്കത്തുള്ള വീട്ടിൽ tv കാണാൻ പോവുന്നതും വാടകക്ക് സൈക്കിൾ എടുത്ത് ചവിട്ടുന്നതും , ചേട്ടന്മാരുടെ കൂടെ രാവിലെ അടുത്താണ് ഹോട്ടലിൽ പോയി രാവിലെ പൊറോട്ടയും കറിയും കഴിക്കുന്നതും ഒക്കെ എന്തൊരു സുഖമുള്ള ഒരു ഓര്മ ആണ്. ഞാൻ എല്ലാ സ്കൂൾ അവധിക്കാലത്തും അച്ഛന്റെ വീട്ടിൽ ആന്ന്പോവുന്നത് . അച്ഛൻ കോച്ചിലെ മരിച്ചത് കൊണ്ട് ഞാൻ അമ്മയുടെ വീട്ടിൽ നിന്നാണ് വളർന്നത് , അതുകൊണ്ടാണ് അവധിക്ക് അച്ഛന്റെ വീട്ടിൽ പോവുന്നത് എന്ന് പറയുന്നത് .
-
Recent Posts
Recent Comments
Mr WordPress on Hello world! Archives
Categories
Meta