
മരം മണ്ണിനോട് ചോദിച്ചു “എന്‍റെ വേരുകള്‍ നിന്നെ വേദനിപ്പിക്കുന്നുണ്ടോ?”
മണ്ണ് മരത്തോട് ചോദിച്ചു “ഞാന്‍ നിന്‍റെ വേരുകളെ ശ്വാസം മുട്ടിക്കുന്നുണ്ടോ?
മരം പറഞ്ഞു “നീ തുടരുക. അതാണ് എന്നെ ശക്തനാക്കുന്നത്!”
മണ്ണ് പറഞ്ഞു “നീയും തുടരുക. അതാണ് എന്നെ ദൈവമാക്കുന്നത്!”
കഥ കേട്ടു ഒന്നും മനസ്സിലാകാതെ ഞാന്‍ ഭാര്യയോട് ചോദിച്ചു “ഇതെന്തു കഥ?”
അവള്‍ പെട്ടെന്നു മറുപടി പറഞ്ഞു “അങ്ങനെ പലരും പലതും പറയും. നിങ്ങള്‍ നിങ്ങടെ പണിയെടുക്ക്!”
“അപ്പോ, നിനക്കും ഒന്നും മനസ്സിലായില്ല അല്ലേ” എന്നു ചോദിക്കണമെന്ന് തോന്നിയെങ്കിലും, ഞാന്‍ ചോദിച്ചില്ല; കണ്ണീര്‍ തുടച്ചു കൊണ്ട് ഉള്ളി അരിയല്‍ തുടര്‍ന്നു!
നിങ്ങള്‍ക്കും ചോദിക്കാന്‍ തോന്നുന്നുണ്ടോ “ഇതെന്തു കഥ”?
=============================
image : unsplash free licensed






















